കേരള ഹെമിങ്‌വേയ്ക്ക് ആദരാഞ്ജലികൾ
എന്തുകൊണ്ടോ എം. ടി. വാസുദേവൻ നായർ മരിച്ചതിനു ഒരു മാസത്തിനു ശേഷം കോളേജിൽ മലയാളം ഡിപ്പാർട്ടമെന്റ് ആഭിമുഖ്യത്തിൽ ഒരു അനുസ്മരണം നടത്തപ്പെടുകയുണ്ടായി. അതിനെപ്പറ്റി സംസാരിക്കാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം. ക്രിസ്മസ് പുലരി വീണ്ടും മലയാളസാഹിത്യ രംഗത്തു ഒരു തീരാനഷ്ടം എഴുതി കുറിക്കപ്പെട്ട ദിനം.
കൊല്ലം ഫാത്തിമ കോളേജ് മലയാളം വിഭാഗം മേധാവി ബഹു. ശ്രീ. ഡോ. എം. ആർ. ഷെല്ലി സർ ആണ് അനുസ്മരണ യോഗത്തിന് അതിഥി ആയി എത്തിയത്. ആദ്യമായി ഒരു അനുസ്മരണ യോഗത്തിന് പങ്കെടുത്ത എനിക്ക് നന്നേ പുതിയ ഒരു അനുഭവമായിരുന്നു അത് . കോളേജ് പ്രിൻസിപ്പൽ, മാനേജർ, പിന്നെ എല്ലാ അധ്യാപകരും, അനധ്യാപകരും യോഗത്തിൽ പങ്കെടുത്തു. ദീർഘനേരം മുഖ്യ പ്രസംഗം തുടർന്നു എങ്കിലും, എം. ടി. മലയാളസാഹിത്യ രംഗത്തും സിനിമാരംഗത്തും നൽകിയ സംഭാവനകൾ ഏവരുടെയും അറിവിലേക്ക് എത്തപ്പെട്ടു. ഓരോ ചെറുകഥകളിലെയും, നോവലുകളിലെയും കഥാപാത്രങ്ങളെ വായിച്ചു മനസ്സിലാക്കാൻ കഴിയുന്നത് പോലെ അടുത്തറിഞ്ഞു. തുടർന്ന് മലയാള ഡിപ്പാർട്ടമെന്റ് എക്സിബിഷൻ നടത്തപ്പെട്ടു. ശേഷം ക്വിസ് പ്രോഗ്രാമും ഡിപ്പാർട്ടമെന്റ് ആഭിമുഖ്യത്തിൽ നടന്നു.
No comments:
Post a Comment