ആരവം, കോളേജ് ഓണാഘോഷം 2025
ബി. എഡ് . കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടിസിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത് കോളേജിലേക്ക് മടങ്ങുമ്പോൾ ഓർക്കാൻ ഒരിത്തിരി ഓർമകളുമായി വീണ്ടും ഒരു ഓണക്കാലം കൂടി വരവാകുന്നു.
രാവിലെ തന്നെ ഓണത്തിന്റെ മാറ്റൊലി വിളിച്ചോതാനായി ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടു കൂടി ജംഗ്‌ഷനിൽ നിന്നും കോളേജിലേക്ക് ഒരു റാലി സീനിയർസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു .ജൂനിയർസും ടീച്ചേഴ്സും റാലിയിൽ പങ്കുകൊണ്ടു.
തിരുവാതിര കളിയോടും, ഓണം മൂഡ് പാട്ടിനോടും ഒപ്പം മഴയെ പോലും വെല്ലുന്ന തരത്തിൽ നൃത്തംവെച്ചു സാരിയുടുത്ത മങ്കമാർ. ജൂനിയർസിന്റെ നേതൃത്വത്തിൽ സ്റ്റേജ് പ്രോഗ്രാമുകളും നടത്തപ്പെട്ടു. തുടർന്ന് ഓണക്കളികളുടെ ബഹളങ്ങളും കോളേജാകെ നിറഞ്ഞു.
കളിക്ക് ശേഷം വിഭവ സമൃദമായ ഓണസദ്യക്കും വട്ടം കൂടി. ശേഷം ആരവങ്ങോളോട് കൂടിയുള്ള വടം വലിക്കും സമ്മാനവിതരണത്തിനും ശേഷം ഈ വർഷത്തെ ഓണാഘോഷങ്ങൾക്കും ഒരു പര്യവസാനം വന്നു.
No comments:
Post a Comment