പതിവ് ക്ലാസ്സുകളും ഇടവേളകളും പാടെ മാറ്റിവെക്കപ്പെട്ട ഒരു ദിനം. മലയാളം സിനിമകൾ എന്നല്ല ഒരു വിധം സിനിമ കാണൽ പരിപാടി ഞാൻ വളരെ നാളായി ഉപേക്ഷിച്ചിട്ട്. ഫാസ്റ്റ് നമ്പർ പാട്ടുകൾ, 2000'സ് മെലഡി ഹിറ്റ്സ് , കൊറിയൻ പാട്ടുകൾ അങ്ങനെ ഒക്കെ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഞാൻ, ഈ സിനിമാ കാണുന്നതിൽ വളരെ അധികം ആശങ്ക പുലർത്തിയിരുന്നു. ഒരു പക്ഷെ കൂട്ടുകാരോടൊപ്പം കാണാൻ കഴിയുന്നത് കൊണ്ടാകാം ഞാൻ സിനിമ കാണാൻ പോകാൻ ഏറ്റതു തന്നെ. അവസാനം ഞാൻ തിയെറ്ററിൽ പോയി കണ്ട പടം അഞ്ചാം പാതിരായും, അവസാനം കണ്ട മലയാളം സിനിമ വര്ഷങ്ങള്ക്കു ശേഷവും ആണ്. പൊതുവെ റൊമാൻസ് പടങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
ആസിഫ് അലി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അനശ്വര രാജേന്ദ്രൻ ചെയ്തുവെച്ച 'രേഖ പത്രോസ്' എന്ന കഥാപാത്രം വളരെ ഏറെ മാറ്റുരക്കുന്നതാരുന്നു. ഇടവേള സമയത്തു സാബു അച്ചൻ കൊണ്ട് വന്ന സ്നാക്‌സ് കൈയിട്ട് വാരി മാറ്റിവച്ചതും, ഓരോ ഡയലോഗിനിടയിലും കമന്റ് അടിച്ചതും, സിനിമയ്ക്ക് ശേഷം കൂട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കാൻ പോയതും വളരെയേറെ സന്തോഷം ഉളവാക്കി.
No comments:
Post a Comment